നിയമസഭ വിളിക്കണമെന്ന് ചില ഘടകകക്ഷികള്‍
തിരുവനന്തപുരം: സ്പീക്കറെ മാറ്റാന്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ഐക്യ ജനാധിപത്യ മുന്നണിയിലെ ചില ഘടകകക്ഷികളില്‍ ആവശ്യപ്പെട്ടു.
മറ്റ് ചില ഘടക കക്ഷികള്‍ക്കും ഇതേ അഭിപ്രായം ഉണ്ടെങ്കിലും അവര്‍ ഇത് തുറന്ന് പറയാന്‍ മടിയ്ക്കുന്നെന്നാണ് കരുതുന്നത്.കെ.പി.സി.സി. പ്രസിഡന്ര് കെ.മുരളീധരന് തന്നെ ഈ ആവശ്യം കഴിഞ്ഞദിവസം പരസ്യമായി ഉയിച്ചിട്ടുണ്ട്.
സഭ വിളിച്ച് കൂട്ടുകയാണ് വേണ്ടതെന്ന് തുറന്ന് ആവശ്യപ്പെട്ടത് ആര് ബാലകൃഷ്ണപിള്ളയാണ്. ഇത് തന്നെയാണ് ജേക്കബ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസിന്റേയും ആഗ്രഹം. പക്ഷേ തുറന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രം. ഏത് നിയമ കാര്യം വന്നാല്‍ ആദ്യ പ്രതികരിയ്ക്കുന്ന കെ. എം. മാണി ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. മാണിയ്ക്കും സ്പീക്കര്‍ പ്രശ്നത്തില്‍ സഭ വിളിയ്ക്കുന്നതില്‍ പ്രതിഷേധം ഇല്ലെന്നാണ് കരുതുന്നത്.
മുസ്ലിംലീഗിന്റെയും നിലപാട് വ്യത്യസ്ഥമല്ല. പക്ഷേ അവരും അത് പരസ്യമായി പറയാന്‍ മടിയ്ക്കുന്നു. ഇക്കാര്യം രഹസ്യമായി അവര്‍ പറയുന്നുമുണ്ട്. ഭരണഘടനാപരമായി സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് നോട്ടീസ് ലഭിച്ചാല്‍ സഭ വിളിച്ചുചേര്ക്കേണ്ടതാണെന്ന് മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞു. ഇത് ഭരണഘടനാ ബാധ്യതയാണ്.
സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയം പരിഗണിക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ തീരുമാനിച്ചാല്‍ പിന്നെ സഭ വിളിച്ചുചേര്ക്കാതിരിക്കാനാവില്ലെന്നും ബാലകൃഷ്ണപിള്ള പറയുന്നു. കോണ്‍ഗ്രസിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെയും മന്ത്രി പിള്ള രൂക്ഷമായി വിമര്‍ശിച്ചു. കരുണാകരനും ആന്റണിയും അടുക്കാനാകാത്തവിധം അകന്നുകഴിഞ്ഞു. രണ്ടുകക്ഷിയെ നിലയിലാണ് ഇവര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. പരസ്പരം കണ്ടാല്‍പോലും മിണ്ടാതായി. അച്ചടക്ക നടപടികൊണ്ട് ഒരു ഗുണവുമുണ്ടാവില്ല.
കരുണാകരന് ശക്തിസ്രോതസാണ്. കഴിഞ്ഞ ദിവസം കൊല്ലത്തുനടന്ന ഐ ഗ്രൂപ്പിന്‍െറ കണ്‍വന്‍ഷനില്‍ മഴയായിട്ടും പങ്കെടുത്ത പ്രവര്‍ത്തകരുടെ ബാഹുല്യം ഇത് തെളിയിക്കുന്നുണ്ട്. കരുണാകരനോടൊപ്പം ആളില്ലെന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ട് അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുത് ശരിയല്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications