ചൈന രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു
ബീജിംഗ്: ഒക്ടോബര്‍ 21 ചൊവാഴ്ച ചൈന രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.
ഭൗമവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സീനോ-ബ്രസീലിയന്‍ സംയുക്ത ഉപഗ്രഹവും ചൈനാ അക്കാദമി ഒഫ് സയന്‍സിന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹവുമാണ് വിക്ഷേപിച്ചത്. ഷാങ്ക്സിയിലെ വിക്ഷേപണകേന്ദ്രത്തില്‍ വച്ചാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
ഒക്ടോബര്‍ 16ന് ചൈനയുടെ ആദ്യത്തെ ബഹിരാകാശ യാത്രികന്‍ വിജയകരമായി മടങ്ങിയെത്തിയതിന് ശേഷമാണ് രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.












Click it and Unblock the Notifications