Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവ സഹകരണത്തിന് പാക്-സൗദി കരാര്‍

ഇസ്ലാമബാദ്: പാകിസ്ഥാനും സൗദി അറേബ്യയും ആണവ സഹകരണത്തിന് രഹസ്യകരാറില്‍ ഒപ്പുവച്ചതായി യുപിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇരുരാജ്യങ്ങളും ഇക്കാര്യം തന്ത്രപരമായി നിഷേധിച്ചാക്കാമെന്നും എന്നാല്‍ ഇരുവരും തമ്മില്‍ ആണവ സഹകരണത്തിന് ധാരണയിലെത്തിയിട്ടുണ്ടെന്ന് ഭാവിയില്‍ തെളിയുമെന്നും യുപിഐ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നോഡ് ബോര്‍ച്ച്ഗ്രേവ് പറഞ്ഞു.

സൗദി അറേബ്യന്‍ ഭരണാധികാരി അബ്ദുള്ള അബ്ദുള്‍ അസിസ് പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ പര്‍വേസ് മുഷാറഫ് അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. ഈ സന്ദര്‍ശന വേളയിലാണ് സൗദിയും പാകിസ്ഥാനും തമ്മില്‍ രഹസ്യധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ആണവ സഹകരണത്തിന് പാകിസ്ഥാനും സൗദിയും ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്ന് പാകിസ്ഥാന്‍ നേതാവ് മുഹമ്മദ് സാദിക്ക് പറഞ്ഞു. അത്തരം കരാര്‍ പാകിസ്ഥാന്റെ നയത്തിന് എതിരാണ്. പാകിസ്ഥാന്റെ ആണവ സാങ്കേതികവിദ്യം ഒരിക്കലും മറ്റുള്ളവര്‍ക്ക് കൈമാറില്ല. സൗദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടു പോലുമില്ല. ആണവ സഹകരണം തങ്ങളുടെ അജണ്ടയിലില്ലാത്തതാണ്.

അമേരിക്കയിലെ സൗദി അറേബ്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ സൗദി രാജകുമാരന്റെ പാക് സന്ദര്‍ശനത്തിന് സൈനിക സഹകരണവുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തികശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ വേണ്ടി മാത്രമുള്ളതാണ് സന്ദര്‍ശനം.

അതേ സമയം പാകിസ്ഥാന്‍ ആണവ സാങ്കേതികവിദ്യ നേരത്തെ തന്നെ വടക്കന്‍ കൊറിയക്ക് കൈമാറിയിട്ടുണ്ടെന്നാണ് സി ഐ എ കരുതുന്നത്. വടക്കന്‍ കൊറ്ിയ മിസൈല്‍ സാങ്കേതികവിദ്യ കൈമാറിയതിന് പകരമായാണ് ഇതെന്നാണ് സി ഐ എ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+