സിറിയന്‍ ബാങ്കുകളില്‍ സദ്ദാം സര്‍ക്കാരിന്റെ മൂന്ന് കോടി ഡോളര്‍
ന്യൂയോര്‍ക്ക്: സദ്ദാം ഹുസൈന് സര്‍ക്കാരിന്റെ മൂന്ന് കോടി ഡോളര്‍ സിറിയയിലെയും ലെബണിലെയും സിറിയയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലുണ്ടെന്ന് കണ്ടെത്തിയതായി അമേരിക്ക അവകാശപ്പെട്ടു.
ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ അന്വേഷക സംഘം അക്കൗണ്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി ഡമാസ്കസില്‍ രണ്ടാഴ്ച ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരിക്കാമെന്ന് സിറിയ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
ഇറാക്കിനെതിരായ യുദ്ധത്തിന് ശേഷം പാസാക്കിയ യു എന്‍ പ്രമേയം മുന്‍ സദ്ദാം സര്‍ക്കാരിന്റെ എല്ലാ ആസ്തിയും ഇറാക്കിന്റെ വികസനത്തിനായി അമേരിക്കയുടെ മേല്‍നോട്ടത്തിലുള്ള ഫണ്ടിലേക്ക് നല്‍കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
ഇറാക്കിന് പുറത്ത് കണ്ടെത്തുന്ന സദ്ദാം ഹുസൈന് സര്‍ക്കാരിന്റെ ഏറ്റവും വലിയ ആസ്തിയാണ് സിറിയന്‍ ബാങ്കുകളിലേതെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.