കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍എംഎല്‍ ഫ്രീഡം ബൈക്ക് കേരളത്തില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: എല്‍ എം എല്‍ ഫ്രീഡം മോട്ടോര്‍ സൈക്കിള്‍ കേരളത്തിലെ വിപണിയിലിറക്കി. താജ് മലബാര്‍ ഹോട്ടലിലാണ് വിപണിയിലിറക്കല്‍ ചടങ്ങ് നടന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉത്തര്‍പ്രദേശിലാണ് ആദ്യമായി ഫ്രീഡം ബൈക്കുകള്‍ വിപണിയിലെത്തിച്ചതെന്ന് എല്‍ എം എല്‍ മാനേജിംഗ് ഡയറക്ടര്‍ ദീപക് സിംഗാനിയ പറഞ്ഞു.

85 കിലോമീറ്റര്‍ മൈലേജുള്ള ബൈക്കിന്റെ കൊച്ചിയിലെ വില 41,940 രൂപയാണ്. ഡീലക്സ് കമ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബൈക്ക് എന്ന പദവി എല്‍ എം എല്‍ ഫ്രീഡം കൈവരിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും അനുയോജ്യമായ ബൈക്കെന്ന നിലക്കാണ് ഫ്രീഡം രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറന്റി കമ്പനി നല്‍കുന്നുണ്ട്.

പൂര്‍ണമായും അലൂമിനിയം, കുറഞ്ഞ ഘര്‍ഷണം എന്നിവയുള്‍പ്പെട്ട അലോഫ്രിക് എഞ്ചിന്‍ സാങ്കേതികവിദ്യയിലൂടെയാണ് ഉയര്‍ന്ന മൈലേജ് ലഭിക്കുന്നത്.

110,250 സിസി റേഞ്ചിലുള്ള മോട്ടോര്‍ ബൈക്കുകള്‍ അടുത്ത വര്‍ഷങ്ങളില്‍ എല്‍ എം എല്‍ പുറത്തിറക്കും. ഏതുകമ്പനിയുമായും കിടപിടിക്കാനാവുന്ന വിവിധ റേഞ്ചിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ വിപണിയിലെത്തിക്കുമെന്ന് ദീപക് സിംഗാനിയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X