ബൈക്കുകളുമായി സുസുക്കി ഇന്ത്യയിലേക്ക്
ജപ്പാന്: സുസുക്കി മോട്ടോര്‍ കോര്പറേഷന് ഇന്ത്യയിലേക്ക് സ്വന്തം ബൈക്കുകളുമായി കടന്നുവരുന്നു. 2005ലായിരിക്കും സുസുക്കി ബൈക്കുകള്‍ ഇന്ത്യയിലെ വിപണിയില്‍ എത്തുക.
നേരത്തെ ടിവിഎസ് മോട്ടോറുമായി ചേര്‍ന്ന് സുസുക്കി ബൈക്കുകള്‍ ഇന്ത്യയിലിറക്കിയിരുന്നു. പക്ഷെ ഈ കരാറില്‍ നിന്ന് 2001ല്‍ സുസുക്കി പിന്മാറി. ഇതോടെയാണ് സ്വന്തം ബൈക്കുകളുമായി വിപണിയില്‍ എത്താന്‍ സുസുക്കി തീരുമാനിച്ചത്.
ഏകദേശം 48 കോടി രൂപയോളം ആദ്യഘട്ടത്തില്‍ സുസുക്കി മുതല്‍മുടക്കും. ഇന്ത്യയിലെ ദൗത്യത്തിനായി സുസുക്കി കമ്പനി ചുമതലപ്പെടുത്തിയ ഷിന്‍സോ നാകാനിഷി അറിയിച്ചതാണ് ഇക്കാര്യം.
ഒരു വര്‍ഷം ഒരു ലക്ഷം ബൈക്കുകള്‍ ഉല്പാദിപ്പിയ്ക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പക്ഷെ സുസുക്കിയ്ക്ക് നിയന്ത്രണമുള്ള മാരുതി കമ്പനിയുമായി ബൈക്ക് നിര്മ്മാണശൃംഖലയ്ക്ക് ബന്ധമൊന്നുമുണ്ടാകുകയില്ലെന്ന് ഷിന്‍സോ നാകാനിഷി പറഞ്ഞു.