മായാവതിയെ അറസ്റ് ചെയ്യരുതെന്ന് കോടതി
ലഖ്നൊ: മായാവതിയെ അറസ്റ് ചെയ്യുന്നത് സ്റേ ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് വിധി പുറപ്പെടുവിച്ചു.
തന്റെ അറസ്റ് സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി നല്‍കിയ റിട്ട്ഹര്‍ജിയിന്മേല്‍ ഒക്ടോബര്‍ 22 ബുധനാഴ്ചയാണ് കോടതി വിധി പറഞ്ഞത്.
താജ് ഹെറിറ്റേജ് കോറിഡോര്‍ കേസിലും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മായാവതിയെ അറസ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. മായാവതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എല്‍. പുണിയ, മുന്‍ പരിസ്ഥിതി സെക്രട്ടറി വി.കെ. ഗുപ്ത എന്നിവരെയും ഈ കേസില്‍ അറസ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റിസുമാരായ ജെ. കെ. ഗുപ്ത, ഖെംകരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications