കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഭീഷണി: അഹമ്മദ്
ദില്ലി: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് ഭീഷണിയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാനേതാവ് ഇ. അഹമ്മദ്. അതേ സമയം സര്‍ക്കാരിന് തല്ക്കാലം ഭീഷണിയൊന്നുമില്ലെന്നും ഇ. അഹമ്മദ് പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ ശൈലി മാറ്റാമെന്ന ആന്റണിയുടെ പ്രസ്താവന സ്വയം ബോധ്യപ്പെട്ടതുകൊണ്ടാകാം. കോണ്‍ഗ്രസിലെ ഏതെങ്കിലും ഗ്രൂപ്പുകളുമായല്ല, സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിനോടാണ് ലീഗിന് ബന്ധമെന്നും അഹമ്മദ് പറഞ്ഞു.
ലീഗിന്റെ തീരുമാനം പാര്‍ട്ടി പ്രതിനിധീകരിയ്ക്കുന്ന ജനവിഭാഗത്തെ ഉള്‍ക്കൊണ്ടുള്ളതാണ്. നേതൃമാറ്റ പ്രശ്നത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. അവര്‍ തീരുമാനിയ്ക്കുമ്പോള്‍ ലീഗിന്റെ നിലപാട് പറയും. - അഹമ്മദ് വ്യക്തമാക്കി.












Click it and Unblock the Notifications