സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്: ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്തിലെ യു ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സി പി എം നയപരമായ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഒക്ടോബര്‍ 22 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രത്തില്‍ ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശ്രമിച്ചിരുന്ന സി പി എം ഇപ്പോള്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
സ്വമേധയാ മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിയില്ല. മുഖ്യമന്ത്രി സ്ഥാനം എപ്പോഴും വിമര്‍ശിക്കപ്പെടേണ്ടതാണ്.
തനിക്കെതിരെ രണ്ട് സംസ്ഥാന മന്ത്രിമാര്‍ പരസ്യവിമര്‍ശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.












Click it and Unblock the Notifications