മാര്‍ക്സിസ്റ് വിരുദ്ധ രാഷ്ട്രീയത്തിന് പ്രസക്തിയില്ല
കണ്ണൂര്‍: മാര്‍ക്സിസ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഇനി പ്രസക്തിയില്ലെന്ന് മുതിര്‍ന്ന നേതാവ് കെ. കരുണാകരന്‍.
ഒക്ടോബര്‍ 22 ബുധനാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
നേതൃത്വവും ശൈലിയും മാറിയാലേ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുകയുള്ളൂ. നേതൃത്വം മാറണമെന്നാണ് മുസ്ലിം ലീഗും ആഗ്രഹിക്കുന്നതെന്നാണ് താന്‍ മനസിലാക്കുന്നത്. മറിച്ചാണ് ലീഗിന്റെ നിലപാടെങ്കില്‍ അവര്‍ അത് പരസ്യമായി പ്രസ്താവിക്കണം.
സ്പീക്കര്‍ വക്കം പുരുഷോത്തമന് ഭൂരിപക്ഷം നഷ്ടപ്പെട്ടതു കൊണ്ടാണ് നിയമസഭ വിളിച്ചുചേര്‍ക്കുന്നതിനുള്ള പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സഭാസമ്മേളനം വിളിച്ചുചേര്‍ക്കാത്തതെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications