കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളം പഠിയ്ക്കാന്‍ വെബ്സൈറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശമലയാളികളുടെ മക്കളെ മലയാളം പഠിപ്പിയ്ക്കാന്‍ പ്രവാസിക്ഷേമവകുപ്പായ നോര്‍ക്കയുടെ മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പൊതുപരിചയം നല്കുന്നതോടൊപ്പം ഭാഷാപരിജ്ഞാനത്തിനുതകുന്ന ലളിതമായ ക്ലാസ്സുകളും സൈറ്റില്‍ ഉണ്ട്.

അധ്യാപകരുമായി ഭാഷയിലെ സംശയങ്ങള്‍ നേരിട്ട് തീര്‍ക്കാന്‍ പ്രത്യേക ഇന്ററാക്ടീവ് സൗകര്യവുമുണ്ട്. മലയാളഭാഷയിലെ വാചകഘടന, വ്യാകരണം, ഉപയോഗം, ക്രിയാവിശേഷണം, നാമവിശേഷണം തുടങ്ങിയവയെക്കുറിച്ചും ഈ വെബ്സൈറ്റ് ലളിതമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. മലയാളം എഴുത്തുകാരെക്കുറിച്ചും കാര്യങ്ങള്‍ അറിയാന്‍ കഴിയും.

വെബ്സൈറ്റിലെ പാഠങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഷാപരിജ്ഞാനം പരിശോധിക്കാന്‍ പ്രത്യേക പരീക്ഷ നടത്തും. ഈ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിയ്ക്ക് കേരളത്തിലേക്ക് സൗജന്യവിമാനടിക്കറ്റ് നോര്‍ക്ക നല്കും. സി-ഡിറ്റ് രൂപ കല്പന ചെയ്തിരിക്കുന്ന ഈ വെബ്സൈറ്റ് നവമ്പര്‍ ഒന്നിന് പ്രവര്‍ത്തിച്ചുതുടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X