മാറാട് വികസനത്തിന് കരട് തയ്യാറായി
കോഴിക്കോട്: മാറാട് വികസന പദ്ധതിയുടെ കരടിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രൂപം നല്‍കി. മന്ത്രിസഭയുടെ അനുമതി ലഭിച്ചതിന് ശേഷം പദ്ധതി നടപ്പിലാക്കും.
മാറാട് പുനരധിവാസത്തിന്റെ ചുമതലയുളള പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കെ. വിജയകുമാര്‍ ഒക്ടോബര്‍ 21 ചൊവാഴ്ച വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കരടിന് രൂപമായത്.
ഡിസംബര്‍ അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു. സാമ്പത്തിക നിയന്ത്രണം പദ്ധതിയെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജലവിതരണത്തിനും വൈദ്യുതീകരണത്തിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 28 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ജലക്ഷാമം പരിഹരിക്കുന്നതിന് നടുവട്ടം പദ്ധതി വിപുലീകരിക്കും. കൂടുതല്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുകയും കിണറുകളുടെ ആഴം കൂട്ടുകയും ചെയ്യും. കൂടുതല്‍ ടേപ്പുകളും സ്ഥാപിക്കും.
വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. മാറാടേക്കുള്ള നാല് റോഡുകളുടെയും അറ്റക്കുറ്റപ്പണി നടത്തും. മാറാട് പൊലീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് പറ്റിയ സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ബേപ്പൂരില്‍ തീരദേശ സേനാ സ്റേഷന്‍ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കാന്‍ അനുമതിയായിട്ടുണ്ട്. ഷിഷറീസ് വകുപ്പിന്റെ കൈയിലുള്ള രണ്ടര ഏക്കര്‍ ഭൂമി തീരദേശ സേനയ്ക്ക് കൈമാറും.
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് വന്ന കേടുപാടെത്രയെന്ന് ഫിഷറീസ് വകുപ്പ് കണക്കാക്കി മത്സ്യഫെഡ് വഴി നഷ്ടപരിഹാരം നല്‍കും. 30 കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങുന്നതോടെ മുന്നൂറോളം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കും. മാറാട് അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കടല്‍ഭിത്തി കെട്ടുന്നതിന് 76 ലക്ഷം രൂപ അനുവദിക്കും. നവംബറില്‍ ഇതിന്റെ പണി തുടങ്ങും.


Click it and Unblock the Notifications