ജിസിഡിഎ ഭൂമി വില്‍ക്കുന്നതിനെതിരെ ഹര്‍ജി
കൊച്ചി: മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ താജ് റസിഡന്‍സിക്ക് സമീപമുള്ള 59.285 ഏക്കര്‍ ഭൂമി കുറഞ്ഞ വിലക്ക് വില്‍ക്കാനുള്ള ജിസിഡിഎയുടെ നീക്കത്തെ ചോദ്യം ചെയ്യുന്ന റിട്ട് ഹര്ജിയിന്മേല് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവനും മറ്റൊരാളുമാണ് റിട്ട് ഹര്‍ജി നല്‍കിയത്.
1995ലാണ് ഭൂമി വില്‍ക്കുന്നതിന് ജി സി ഡി എ ആദ്യം വിജ്ഞാപനം പുറപ്പെടുവിച്ചത്. സെന്റിന് 19.10 ലക്ഷം രൂപ നല്‍കാമെന്ന പ്രകൃതി നിര്മാണ് ലിമിറ്റഡിന്റെ ടെണ്ടറിന് ജിസിഡിഎ അനുമതി നല്കി. മുഴുവന്‍ തുകയുടെ 50 ശതമാനമായ 5.63 കോടി അവര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ തീരദേശാ മേഖലാ ക്രമീകരണ വിജ്ഞാപനം ലംഘിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതോടെ പ്രകൃതി നിര്മാണ് ലിമിറ്റഡ് കരാറില്‍ നിന്ന് പിന്മാറി.
2002 ജൂലായില്‍ ടെണ്ടര്‍ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ എറണാകുളത്തെ എക്സല്‍ പ്രോപ്പെര്ട്ടീസ്മാത്രമാണ് ടെണ്ടര്‍ നല്‍കിയത്. സെന്റിന് 8.01 ലക്ഷം നല്‍കാമെന്നായിരുന്നു ഇവരുടെ ടെണ്ടര്‍. പ്രകൃതി നിര്മാണ് നല്കാന് തയ്യാറായതിന്റെ പകുതി തുക മാത്രമാണ് ഇതെങ്കിലും എക്സല്‍ പ്രോപ്പെര്ട്ടീസിന്റെ ടെണ്ടറിന് ജിസിഡിഎ അനുമതി നല്കി.
എന്നാല്‍ വ്യവസ്ഥയനുസരിച്ച് 30 ദിവസത്തിനുള്ളില്‍ 50 ശതമാനം തുക നല്കാന് എക്സല്‍ പ്രോപ്പെര്ട്ടീസിന് കഴിയാത്തതിനെ തുടര്‍ന്ന് കരാര്‍ റദ്ദ് ചെയ്യപ്പെട്ടു.
എക്സല്‍ പ്രോപ്പെര്ട്ടീസിന് വേണ്ടി കരാര്‍ വ്യവസ്ഥകള്‍ ഇളവ് ചെയ്യാന്‍ ജി സി ഡി എയ്ക്കോ സംസ്ഥാന സര്‍ക്കാരിനോ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications