ആന്റണി ശൈലി മാറ്റില്ല: മുരളി
കോഴിക്കോട്: മുഖ്യമന്ത്രി എ. കെ. ആന്റണി ശൈലി മാറ്റുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.
ശൈലി മാറ്റുന്നുണ്ടെങ്കില്‍ വിഎച്ച്പിക്കും സംഘ്പരിവാറിനും കീഴടങ്ങുന്ന ശൈലിയാണ് അദ്ദേഹം മാറ്റേണ്ടത്. മാറാട് ഐക്യദാര്‍ഢ്യ സംരക്ഷ സമിതി നടത്തുന്ന ഉപവാസം ഒക്ടോബര്‍ 22 ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.
ആന്റണി ശൈലി മാറ്റിയില്ലെങ്കില്‍ ആരും പറയാതെ തന്നെ ജനങ്ങള്‍ ശൈലി മാറ്റാന്‍ മുന്‍കൈയെടുക്കും. കോഴിക്കോട് സംഘ്പരിവാറിന്റെ അജണ്ടക്ക് കീഴടങ്ങിയ മുഖ്യമന്ത്രി ഉത്തര്‍പ്രദേശില്‍ ഒരു തുള്ളി രക്തം പോലും ചൊരിയാതെ വി എച്ച് പിയുടെ നീക്കത്തെ ചെറുത്ത മുലായംസിംഗ് സര്‍ക്കാരിനെയാണ് മാതൃകയാക്കേണ്ടത്.
ഡി സി സി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി വി. വി. ദക്ഷിണാമൂര്‍ത്തി, എ. കെ. പ്രേമജം എംപി, എം എല്‍ എമാരായ കെ. പി. രാജേന്ദ്രന്‍, മത്തായി ചാക്കോ, ടി. പി. രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മുന്‍മന്ത്രി എം. ടി. പത്മ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications