Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോ.24ന്

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയുടെ യോഗം ഒക്ടോബര്‍ 24ന് കോഴിക്കോട്ടെ ലീഗ് ഹൗസില്‍ നടക്കും.

യു ഡി എഫിലെ പ്രതിസന്ധിയെ കുറിച്ചായിരിക്കും പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുക. നേതൃമാറ്റം വേണമെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നമാണെങ്കിലും അത് യു ഡി എഫിനെ ബാധിക്കുന്ന സ്ഥിതിയില്‍ ലീഗ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തേ പറ്റൂ.

ആന്റണിയുടെ ഇപ്പോഴത്തെ രീതിയിലുള്ള പോക്കിനോട് ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് ഇ. അഹമ്മദ് എം പി പരസ്യമായി ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവനയും മൃദുഹിന്ദുത്വസമീപനവും തങ്ങളുടെ അണികള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ ലീഗിനാവില്ല. അതുകൊണ്ടുതന്നെയാണ് നേതൃമാറ്റം വേണ്ടതില്ലെന്ന് പരസ്യമായി പറയാന്‍ ലീഗ് തയ്യാറാവാത്തതും.

കേരളത്തിലെ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ നേതൃമാറ്റമല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞുനിന്നാല്‍ തകരുന്നത് യു ഡി എഫായിരിക്കുമെന്ന് ലീഗിന് ബോധ്യമുണ്ട്. ഭാവിയില്‍ ഐ ഗ്രൂപ്പും സിപിഎമ്മും ഒന്നിച്ചാല്‍ കേരളത്തില്‍ പിന്നെ വീണ്ടും അധികാരത്തില്‍ വരാന്‍ പ്രയാസമാണെന്ന കാര്യവും ലീഗിനറിയാം. അതിനാല്‍ ഐഗ്രൂപ്പിനെ സിപിഎം പാളയത്തിലേക്ക് കൊണ്ടുചെന്നെത്തിക്കാത്ത ഒരു പരിഹാരത്തിനാണ് ലീഗ് ശ്രമിയ്ക്കുക.

യു ഡി എഫ് തകരാതെ നോക്കണമെന്ന് ആഗ്രഹമുള്ള മുസ്ലിം ലീഗിന് ഏതായാലും നേതൃമാറ്റ പ്രശ്നത്തില്‍ നിലപാടെടുത്തേ പറ്റൂ. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+