സ്പീക്കര്‍ക്കെതിരായ നോട്ടീസ് തള്ളി
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമനെ നീക്കണമെന്ന പ്രമേയം അവതരിപ്പിക്കാനായി നിയയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് നിയമസഭാ സെക്രട്ടറിയേറ്റ് തള്ളി.
നോട്ടീസ് സ്വീകരിക്കാനാവില്ലെന്ന് അറിയിച്ച് നിയമസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയ സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കി.
ഇപ്പോള്‍ നിയമസഭാസമ്മേളന കാലമല്ലാത്തതിനാലും നിയമസഭ വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലാത്തതിനാലും നോട്ടീസിന്മേല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കി.
അതേ സമയം നോട്ടീസ് നിരാകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications