കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യമുന്നണിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐക്യമുന്നണിയിലെ പ്രശ്നങ്ങള്‍ ഘടക കക്ഷികളുമായി ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി.

ഒക്ടോബര്‍ 22 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയ്ക്കെതിരേ മന്ത്രിസഭയിലെ രണ്ടുമന്ത്രിമാര്‍ നടത്തുന്ന വിമര്‍ശനത്തെക്കുറിച്ച് അഭിപ്രായമുണ്ട്. പക്ഷേ അതിനെക്കുറിച്ച് പരസ്യമായി പ്രതികരിയ്ക്കുന്നില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളസര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പ് ഉണ്ടാക്കി ബദല്‍മന്ത്രിസഭയ്ക്ക് ശ്രമിക്കുന്ന സിപിഎമ്മിനെ വിശ്വസിക്കാമോ? ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ട്. ഈ ചോദ്യം ആരോടാണെന്ന് ആരാഞ്ഞപ്പോള്‍ ആത്മഗതമാണെന്നായിരുന്നു മറുപടി. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പിക്കെതിരേ പോരാടുന്നതിനു പകരം കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന സിപിഎം നിലപാടിനെയും ആന്റണി കളിയാക്കി.

മുഖ്യമന്ത്രിയെ നിരന്തരമായി ചില മന്ത്രിമാര്‍ വിമര്‍ശിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല എന്നായി മറുപടി. കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അതേക്കുറിച്ച് പരസ്യപ്രസ്താവനയ്ക്ക് തയാറല്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.

കേരളത്തിലെ വികസനത്തിന് വിദേശ മലയാളികളുടെ സംഭാവനയെക്കുറിച്ച് വീണ്ടുമെടുത്തുപറയാനും ആന്റണി മറന്നില്ല. ഇത് ശൈലി മാറ്റത്തിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് തെറ്റുപറ്റിയാല്‍ തിരുത്തുന്ന സ്വഭാവമാണ് തന്റേതെന്നായിരുന്നു മറുപടി.

അവര്‍ക്ക് മാനസികമായി എന്റെ പ്രസ്താവന വേദനയുണ്ടാക്കി എന്ന് മനസിലാക്കിയപ്പോഴാണ് ഖേദം പ്രകടിപ്പിച്ചത്. യു.ഡി.എഫ്. കണ്‍വീനര്‍ ഒരു ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് എല്ലാവരും ആ രീതിയില്‍ തന്നെയാണല്ലോ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു മറുപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X