യുഡിഎഫിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ച
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ അസംതൃപ്തികള്‍ തീര്‍ക്കാന്‍ ഉടന്‍ ചര്‍ച്ച നടത്തുന്നു. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കിയതാണ് ഇക്കാര്യം.
ഇതിന്റെ മുന്നോടിയായാണ് ആന്റണി ദില്ലിയിലും തിരുവനന്തപുരത്തും നടത്തിയ കുറ്റസമ്മതം. ഏതെങ്കിലും തരത്തില്‍ തന്റെ ശൈലിയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തിരുത്താമെന്ന് തുറന്ന് സമ്മതിയ്ക്കുന്നതുവഴി യുഡിഎഫിലെ ഘടകക്ഷികളില്‍ തന്നോടുള്ള അസംതൃപ്തി തീര്‍ക്കാനാണ് ആന്റണി ശ്രമിയ്ക്കുന്നത്.
ശൈലിമാറ്റം, സ്പീക്കര്‍ക്കെതിരായ പ്രമേയം തുടങ്ങി പല കാര്യങ്ങളിലും ഘടകകക്ഷികള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. ഇത് പല ഘടകകക്ഷിനേതാക്കളും പരസ്യമായി പ്രകടിപ്പിച്ചത് മുന്നണിയുടെ ഐക്യത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആണ് ഒരു തുറന്ന ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങളേക്കാള്‍ യുഡിഎഫിലെ പ്രശ്നങ്ങളാണ് സര്‍ക്കാരിനെ കൂടുതല്‍ ബാധിയ്ക്കുന്നതെന്നും ഹൈക്കമാന്റ് വിലയിരുത്തുന്നു.












Click it and Unblock the Notifications