ബാംഗ്ലൂരില്‍ തീവണ്ടിയപകടം: അഞ്ച് മരണം
ബാംഗ്ലൂര്‍: മൈസൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന പാസഞ്ചര്‍ തീവണ്ടി പാളം തെറ്റി അഞ്ച് പേര്‍ മരിച്ചു. 53 പേര്‍ക്ക് പരിക്കേറ്റു.
മാണ്ഡ്യ ജില്ലയിലെ പാലഹള്ളിയില്‍ വച്ച് ഒക്ടോബര്‍ 23 വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് തീവണ്ടി പാളം തെറ്റിയത്. തീവണ്ടിയുടെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. രണ്ട് യാത്രക്കാരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ 13 പേരെ മൈസൂരിലെ കെ. ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
പകല്‍ യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള പുഷ്-പുള്‍ തീവണ്ടിയില്‍ ഭൂരിഭാഗവും ജോലിക്കായി ഓഫീസുകളിലേക്ക് പോവുന്നവരായിരുന്നു. ആറ് മണിക്കാണ് തീവണ്ടി മൈസൂര്‍ സ്റേഷനില്‍ നിന്ന് പുറപ്പെട്ടത്.


Click it and Unblock the Notifications