കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് കമ്പനി ഇന്‍ഫോപാര്‍ക്കിലേക്ക്

  • By Super
Google Oneindia Malayalam News

ദുബായ്: യുഎസിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോവിസ്റ് ടെക്നോളജി സൊലൂഷന്‍സ് കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവിടെ ഏകദേശം 19.20 കോടി രൂപ(40 ലക്ഷം ഡോളര്‍) ഈ കമ്പനി മുടക്കും.

ദുബായില്‍ നടക്കുന്ന മധേഷ്യയിലെ ഏറ്റവും വലിയ ഐടിമേളയായ ജിടെക്സ്-2003ല്‍ വച്ചാണ് ഇത് സംബന്ധിച്ച് ധാരണയായതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ കെ. ജി. ഗിരീഷ്ബാബു പറഞ്ഞു. യുഎസിലെ ഇന്‍ഫോവിസ്റ ടെക്നോളജി എന്ന കമ്പനിയുടെ സബ്സിഡിയറിയാണ് ഇന്‍ഫോവിസ്റ ടെക്നോളജി സൊലൂഷന്‍സ്. സോഫ്റ്റ്വെയര്‍ വികസനം, ബിപിഒ എന്നീ മേഖലകളില്‍ മുന്‍നിരയില്‍ നില്ക്കുന്ന കമ്പനികളില്‍ ഒന്നാണിത്.

കമ്പനി ഉടന്‍ ഏകദേശം ഒരു കോടി രൂപ മുടക്കി ഇന്‍ഫോപാര്‍ക്കില്‍ സ്ഥലമെടുക്കുമെന്ന് ഇന്‍ഫോവിസ്റ ടെക്നോളജി പ്രസിഡന്റ് സമീര്‍ റഹ്മാന്‍ പറഞ്ഞു. യുഎസ്, മധ്യേഷ്യ, ആസ്ത്രേല്യ എന്നീ രാജ്യങ്ങളിലെ വ്യവസായകേന്ദ്രങ്ങള്‍ക്കും ഓഫീസുകള്‍ക്കും സേവനം നല്കുന്നതിനായിരിക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെ കേന്ദ്രം ഉപയോഗപ്പെടുത്തുകയെന്നും സമീര്‍ റഹ്മാന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X