സ്പീക്കര്‍: കോടിയേരി കത്ത് നല്കി
തിരുവനന്തപുരം: സ്പീക്കറെ മാറ്റാനുള്ള പ്രമേയം ചര്‍ച്ച ചെയ്യാന്‍ നിയമസഭാസമ്മേളനം നേരത്തെ വിളിച്ചുകൂട്ടാന്‍ പ്രതിപക്ഷം വീണ്ടും നിയമസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടു.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ നല്കിയ നോട്ടീസ് നിയമസഭാ സെക്രട്ടറി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊടിയേരി ബാലകൃഷ്ണന്‍ വീണ്ടും നിയമസഭാ സെക്രട്ടറിയ്ക്ക് കത്ത് നല്കിയത്.
സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതും വേഗം നിയമസഭ വിളിച്ചുചേര്‍ക്കാനും കത്തില്‍ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് നല്കിയ നോട്ടീസ് തള്ളിയത് ഭരണഘടനവിരുദ്ധവും നിയമസഭാചട്ടങ്ങള്‍ക്ക് എതിരും ആണെന്ന് കൊടിയേരി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications