ഇടതുമുന്നണിയുടെ അടിയന്തിരയോഗം വ്യാഴാഴ്ച
തിരുവനന്തപുരം: വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസ് നിയമസഭാ സെക്രട്ടറി തള്ളിയ സാഹചര്യത്തില്‍ ഇടതുമുന്നി നേതാക്കളുടെ അടിയന്തിരയോഗം ഒക്ടോബര്‍ 23 വ്യാഴാഴ്ച നടക്കും.
പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുകൂട്ടുന്നതിന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തിന് ഗവര്‍ണറെ കാണുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും. നിയമസഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട സമരമാര്‍ഗങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും.
നോട്ടീസ് നിരാകരിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയ നിയമസഭാ സെക്രട്ടറിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍ പറഞ്ഞിരുന്നു. നോട്ടീസ് നിരാകരിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായം തന്നെയാണ് മുന്‍ നിയമസഭാ സെക്രട്ടറി എന്‍. കെ. ജയകുമാറും പ്രകടിപ്പിച്ചത്.
സ്പീക്കര്‍ക്കെതിരായ പ്രമേയത്തിനുള്ള നോട്ടീസ് തള്ളിയ നടപടിയെ ഐ ഗ്രൂപ്പും അപലപിച്ച സാഹചര്യത്തില്‍ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നതാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications