ആന്റണിയും കരുണാകരനും യോജിക്കണം: മാണി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് എ. കെ. ആന്റണിയും കെ കരുണാകരനും ഒരുമയോടെ മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് മന്ത്രി കെ. എം. മാണി.
ഇരുനേതാക്കളും യോജിക്കുന്നതാണ് യു ഡി എഫിന് ഗുണം ചെയ്യുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 23 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല ഉപതിരഞ്ഞെടുപ്പും എറണാകുളം ഉപതിരഞ്ഞെടുപ്പും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. തിരുവല്ലയില്‍ യു ഡി എഫ് ഒറ്റക്കെട്ടായി നില്‍ക്കൂ. മറ്റ് അടിയൊഴുക്കുകളൊന്നും തിരുവല്ലയില്‍ ബാധിക്കില്ല.
കാതോലിക്ക ബാവയെ കണ്ടത് രാഷ്ട്രീയലക്ഷ്യത്തോടെയല്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications