ഭൂചലനം നേരിടുന്നതിന് പദ്ധതി
തിരുവനന്തപുരം: ഭൂമികുലുക്കം നേരിടുന്നതിനായി മൂന്ന് നഗരങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിന് അന്തിമരൂപമായെന്ന് റവന്യു മന്ത്രി കെ. എം. മാണി ഒക്ടോബര്‍ 23 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രത്തിന്റെയും യുഎന്‍ഡിപിയുടെയും സംയുക്ത പരിപാടി എന്ന നിലയിലാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ പരീക്ഷണമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഭൂമികുലുക്കത്തെ കുറിച്ച് ബോധവത്കരണം നടത്തുക, മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, ഭൂമികുലുക്കം നേരിടുന്നതിന് ജനങ്ങള്‍ക്ക് സമഗ്ര പരിശീലനം നല്‍കുക എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി നടപ്പിലാക്കുന്നതിന് യുഎന്‍ഡിപി 8.07 ലക്ഷം രൂപയും എറണാകുളത്തെ പദ്ധതിക്കായി 10.5 ലക്ഷം രൂപ സഹായം നല്‍കും. ധാരണാപത്രത്തില്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരും യു എന്‍ ഡി പിയും ഒപ്പുവയ്ക്കും.
വിവിധ പ്രദേശങ്ങളിലെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുത്ത കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാര്‍ഗരേഖക്ക് രൂപം നല്‍കുമെന്ന് മാണി അറിയിച്ചു.












Click it and Unblock the Notifications