നായനാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമില്ല
തിരുവനന്തപുരം: ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് സാമൂഹികക്ഷേമവകുപ്പില്‍ അനധികൃതമായി നിയമനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുന്‍മുഖ്യമന്ത്രി നായനാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
നായനാര്‍ക്കുപുറമെ സാമൂഹികക്ഷേമബോര്‍ഡ് മുന്‍ അധ്യക്ഷ സരോജിനി ബാലാനന്ദനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതും വേണ്ടെന്ന് വച്ചു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്.
വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാമൂഹികക്ഷേമബോര്‍ഡില്‍ നാലുപേരെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയത്. സരോജിനി ബാലാനന്ദനുമായി ബന്ധമുള്ളവരാണ് ഈ നാലുപേരുമെന്നും കണ്ടെത്തിയിരുന്നു. ക്രമവിരുദ്ധമായ നിയമനങ്ങള്‍ക്ക് അംഗീകാരം നല്കിയതിന്റെ പേരിലാണ് നായനാര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. മന്ത്രിസഭാതീരുമാനത്തിന്റെ പേരില്‍ മന്ത്രിമാരെ വിജിലന്‍സ് കേസുകളില്‍ കുടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാദം യോഗം അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications