പിണറായിക്കെതിരായ അന്വേഷണവും നിര്‍ത്തിയേക്കും
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ നീക്കം.
പിണറായിക്കെതിരെ നടത്താന്‍ നിശ്ചയിച്ച വിജിലന്‍സ് അന്വേഷണം ഉപേക്ഷിക്കുന്നതോടെ ബദല്‍ സര്‍ക്കാരിനുള്ള നീക്കങ്ങളെ ദുര്‍ബലപ്പെടുത്താനാവുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
പിണറായിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതാവാം ബദല്‍ സര്‍ക്കാരിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമായതിന് പിന്നിലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തില്‍ പറഞ്ഞിരുന്നു. ഇന്നത്തെ മാനസികാവസ്ഥയിലായിരുന്നെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനോട് താന്‍ യോജിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ. കെ. നായനാര്‍ക്കും സരോജിനി ബാലാനന്ദനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താനുള്ള നിര്‍ദേശം തള്ളിയതിന് പിന്നാലെയാണ് പിണറായിക്കെതിരായ അന്വേഷണം ഉപേക്ഷിക്കാനും നീക്കം നടക്കുന്നത്.
മന്ത്രിസഭായോഗത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും പുറത്ത് അവരുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് മന്ത്രിസഭായോഗത്തില്‍ ആന്റണി പറഞ്ഞിരുന്നു. ഐ ഗ്രൂപ്പ് മന്ത്രിമാരെ ഉദ്ദേശിച്ചാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നായനാര്‍ക്കും സരോജിനി ബാലാനന്ദനുമെതിരെ അന്വേഷണം വേണ്ടെന്ന് വച്ചത്.












Click it and Unblock the Notifications