ഹുറിയത്തുമായി ചര്‍ച്ചയാവാമെന്ന് അദ്വാനി
ദില്ലി: ഹുറിയത്ത് കോണ്‍ഫറന്‍ുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി.
ബോഡോ, നാഗ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയിട്ടുള്ളതു പോലെ ഹുറിയത്ത് കോണ്‍ഫറന്‍സുമായും ചര്‍ച്ച നടത്താവുന്നതാണ്. എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തെയുംഅന്തസിനെയും ബാധിക്കുന്ന ഒരു കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാവില്ല.
അധികാരത്തിന്റെ വികേന്ദ്രീകരണത്തെ കുറിച്ചും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് അദ്വാനി പറഞ്ഞു.
അതേ സമയം ചര്‍ച്ചയില്‍ ഗീലാനിയെയും ഷബിര്‍ അഹമ്മദ് ഷായെയും ഉള്‍പ്പെടുത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications