യുഡിഎഫ് യോഗം വിളിയ്ക്കണം: ഗണേഷ്
തിരുവനന്തപുരം: മുന്നണിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഉടന്‍ യുഡിഎഫ് യോഗം വിളിച്ചുചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ്(ബി) നേതാവും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ്കുമാര്‍.
ഒക്ടോബര്‍ 24 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.ബി. ഗണേഷ്കുമാര്‍. സംസ്ഥാനത്ത് ഭരണം ആകെ സ്തംഭനത്തിലാണെന്നും ഗണേഷ് ആരോപിച്ചു.
മുത്തങ്ങ വെടിവയ്പ് സംഭവം മുതല്‍ സര്‍ക്കാര്‍ സ്തംഭനത്തിലാണ്. വ്യാജരേഖക്കേസ്, ഫാക്സ് വിവാദം തുടങ്ങി ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായി. കഴിഞ്ഞ ആറ്മാസമായി യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോവുകയാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഉപദേശകരെ തിരിച്ചറിയണമെന്നും ഗണേഷ് പറഞ്ഞു.
പല വകുപ്പുകളിലും ഭരണം നടക്കുന്നില്ല. എല്ലാ പ്രശ്നങ്ങളും യുഡിഎഫ് വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യണം. ഇതിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. പ്രതിപക്ഷത്തിന്റെ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിയമസഭവിളിച്ചുകൂട്ടേണ്ട ഒരു കാര്യവുമില്ല. - ഗണേഷ്കുമാര്‍ പറഞ്ഞു.
യുഡിഎഫ് ഉണ്ടാക്കിയ നാള്‍ മുതല്‍ സജീവമായ നേതൃത്വം നല്കിയ ആര്‍. ബാലകൃഷ്ണപിള്ള മുന്നണിയില്‍ വേണോ വേണ്ടയോ എന്ന കാര്യം മുഖ്യമന്ത്രിയോ യുഡിഎഫ് കണ്‍വീനറോ തീരുമാനിയ്ക്കട്ടെ. എം.പി. ഗംഗാധരനെ ജനം മണ്ണിന്റെ പുറത്ത് കാണുന്ന പൈപ്പ് കാണുമ്പോള്‍ ഓര്‍മ്മിയ്ക്കുമെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications