ഇപ്പോഴത്തെ പ്രതിസന്ധിമാറ്റണം: ജേക്കബ്
കണ്ണൂര്‍: ഭരണമുന്നണിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ജലസേചനമന്ത്രി ജേക്കബ്.
ഒക്ടോബര്‍ 24 വെള്ളിയാഴ്ച വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ വഴക്ക് പരസ്യമായി തെരുവിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ ഘടകക്ഷികള്‍ കൂടിച്ചേര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സമീപിക്കാവുന്നതാണെന്നും ജേക്കബ് പറഞ്ഞു.
യുഡിഎഫിലെ ചെറുപാര്‍ട്ടികള്‍ വിട്ടുപോയാലും പ്രശ്നമില്ലെന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം.പി. ഗംഗാധരന്റെ അഭിപ്രായത്തിനെതിരെയും ടി.എം. ജേക്കബ് ആഞ്ഞടിച്ചു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ആണത്തമുള്ളവര്‍ മറുപടി പറയട്ടെ. എം.പി. ഗംഗാധരന്റെ അഭിപ്രായത്തോട് പ്രതികരിയ്ക്കേണ്ട കാര്യം എനിയ്ക്കില്ല. - ജേക്കബ് പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇപ്പോഴത്തെ രാഷ്ട്രീയകാര്യങ്ങളില്‍ പ്രതികരിയ്ക്കേണ്ടെന്ന അഭിപ്രായമാണ് പാര്‍ട്ടിയ്ക്കുള്ളതെന്നും ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications