ജയിലില്‍ ഗോതമ്പുണ്ടയ്ക്ക് പകരം ചപ്പാത്തി
തിരുവനന്തപുരം: ജയിലിലെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നു. ഇതിനായി രൂപീകരിച്ച സമിതിയാണ് ഇനി പ്രഭാതഭക്ഷണത്തിന് തടവുകാര്‍ക്ക് ഗോതമ്പുണ്ടയ്ക്ക് പകരം ചപ്പാത്തി, ദോശ, ഉപ്പുമാവ്, ഇഡ്ഡലി എന്നിവ നല്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നേരത്തെ രാവിലെ ഭക്ഷണത്തിന് ആഴ്ചയില്‍ ഏഴ് ദിവസവും ഗോതമ്പുണ്ട എന്ന രീതിമാറ്റണമെന്നാണ് സമിതി ശുപാര്‍ശ. പകരം മൂന്ന് ദിവസം ചപ്പാത്തി, രണ്ട് ദിവസം ഉപ്പുമാവ്, ഓരോ ദിവസം ഇഡ്ഡലിയും ദോശയും എന്ന രീതിയിലായിരിക്കും പുതിയ ഭക്ഷണം.
ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം ഉണക്കമീന്‍ കറി എന്ന രീതി മാറ്റും. പകരം രണ്ട് ദിവസം പച്ചമീന്‍കറി നല്കും. ഒരു ദിവസം മട്ടണ്‍കറിയും നല്കും. രാത്രി ഭക്ഷണത്തിന് അവിയല്‍, രസം, ചെറുപയര്‍ കറി, തോരന്‍ എന്നിവ മാറിമാറി നല്കും.
പ്രമേഹരോഗമുള്ള തടവുകാര്‍ക്ക് പഞ്ചസാരയും ശര്‍ക്കരയും ഒഴിവാക്കും. പകരം ക്രമീകൃതാഹാരം നല്കും.












Click it and Unblock the Notifications