വഴിപിരിയല്‍ മാത്രം പരിഹാരം: കടവൂര്‍
കൊച്ചി: വഴിപിരിയല്‍ മാത്രമേ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് ഐ ഗ്രൂപ്പ് നേതാവും മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍.
ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ഒട്ടകത്തിന്റെ മുതുക് ഒടിയാന്‍ നേരമായെന്നും കൊച്ചിയിലും പാലക്കാടും ഐ വിഭാഗം ജില്ലാ കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രണ്ടു മന്ത്രിമാര്‍ നാടുനീളെ പ്രസംഗിക്കുകയാണെന്ന് പറയുന്നവര്‍ ധര്‍മ്മം ഉപദേശിക്കാന്‍ യോഗ്യരല്ല. അപ്പുറത്ത് ഏഴ് മന്ത്രിമാരും ഐക്യം ഉറപ്പിക്കേണ്ട യുഡിഎഫ് കണ്‍വീനറും കരുണാകരനെ വിമര്‍ശിച്ച് നടക്കുകയാണ്. ധാര്‍മ്മികതയും സാങ്കേതികതയുമൊക്കെ അപ്പോഴെന്താ കാശിയ്ക്ക് പോയോ?- കടവൂര്‍ ചോദിച്ചു.
സിപിഎമ്മിനെ എങ്ങിനെ വിശ്വസിക്കുമെന്ന മുഖ്യമന്ത്രിയുടെ സംശയം കോണ്‍ഗ്രസിന്റെ ദേശീയനയത്തിന് എതിരാണ്. പൊട്ടക്കുളത്തിലെ തവളയുടെ ന്യായമാണത്. എറണാകുളത്ത് പൂജ്യം മാര്‍ക്ക് വാങ്ങിയ ആന്റണിയുടെ ശൈലി മാറ്റണമെന്ന് ഹൈക്കമാന്റിന് ബോധ്യമായിട്ടുണ്ടെന്നും കടവൂര്‍ പറഞ്ഞു.
കേരളത്തിന്റെ ഭരണക്കസേര പോകാതിരിക്കല്‍ മാത്രമാണ് ചിലരുടെ ലക്ഷ്യം. അതുകൊണ്ടാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം തള്ളി സിപിഎമ്മിന്റെ കൂടെ ഭരിയ്ക്കാന്‍ പോയതും ഇപ്പോള്‍ ഹൈക്കമാന്റിന്റെ നിര്‍ദേശം തള്ളി ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിയ്ക്കുന്നതും. - കടവൂര്‍ പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications