എലിസബത്ത് മാമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: അന്തരിച്ച മാമ്മന്‍ മത്തായിഎംഎല്‍എയുടെ ഭാര്യ അഡ്വ. എലിസബത്ത് മാമ്മന്‍മത്തായി ആയിരിക്കും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
റവന്യൂ മന്ത്രി കെ.എം. മാണി ഒക്ടോബര്‍ 25 ശനിയാഴ്ച തന്റെ ഔദ്യോഗികവസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേരളകോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ സി.എഫ്. തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ്(എം) ജില്ലാസമിതി യോഗം സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കേണ്ട ചുമതല മന്ത്രി കെ.എം. മാണിയെയും സി.എഫ്. തോമസിനെയും ഏല്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള കോണ്‍ഗ്രസിന്റെ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി എലിസബത്ത് മാമ്മന്‍മത്തായിയുടെ പേര് നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications