തിരുവല്ല: വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഇടതുസ്ഥാനാര്‍ത്ഥി
കോട്ടയം: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ ജനതാദളിലെ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഇടതുമുന്നണിസ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കും. കഴിഞ്ഞ ദിവസം കോട്ടയം റസ്റ് ഹൗസില്‍ ചേര്‍ന്ന ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് വര്‍ഗ്ഗീസ് ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
മാര്‍ത്തോമ്മ സഭാംഗമാണ് വര്‍ഗ്ഗീസ് ജോര്‍ജ്ജ്. മലങ്കര-പാത്രിയാര്‍ക്കീസ് സഭാതര്‍ക്കത്തെ തുടര്‍ന്ന് മാര്‍ത്തോമ്മാ വിഭാഗത്തിലുണ്ടായിരിക്കുന്ന അതൃപ്തി മുതലെടുക്കാനാണ് ഇടതുമുന്നണി നീക്കം.
ഇടതുമുന്നണിയില്‍ ജനതാദളിന് അവകാശപ്പെട്ട സീറ്റില്‍ മാത്യു ടി. തോമസിന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. തിരുവല്ല മാര്‍ത്തോമ്മാ കോളെജിലെ അധ്യാപകനായ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാമ്മന്‍മത്തായിയ്ക്കെതിരെ മത്സരിച്ചിരുന്നു.
കേരള സര്‍വകലാശാല സെനറ്റിലും അക്കാദമിക് കൗണ്‍സിലിലും അംഗമായിരുന്ന വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഇപ്പോള്‍ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കോട്ടയം സിഎംഎസ് കോളെജ് അധ്യാപിക റേച്ചല്‍ മാത്യുവാണ് ഭാര്യ. തിരുവല്ല എംജിഎം ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനി ദീപ മകളാണ്.
തിരുവല്ല പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറി റിട്ട. ജീവനക്കാരനായ ഇരവിപേരൂര്‍ കൊടുംതറമലയില്‍ കെ. ജോര്‍ജ്ജിന്റെയും തങ്കമ്മയുടെയും മകനാണ് ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്.












Click it and Unblock the Notifications