ലീഗ് നേതാക്കള്‍ മുരളിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഇ. അഹമ്മദും മന്ത്രി എം.കെ. മുനീറും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി ചര്‍ച്ചനടത്തി. എം.കെ.മുനീറിന്റെ വീട്ടിലായിരുന്നു ഒക്ടോബര്‍ 25 ശനിയാഴ്ച ചര്‍ച്ച നടന്നത്.
തികച്ചും അനൗപചാരികമായ കൂടിക്കാഴ്ച എന്നാണ് ചര്‍ച്ചയെ ഇരുവരും വിശേഷിപ്പിച്ചതെങ്കിലും ഇതിന് രാഷ്ട്രീയവൃത്തങ്ങള്‍ ഏറെ പ്രാധാന്യം നല്കുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അഹമ്മദ് മുരളീധരനെ കണ്ടത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് യുഡിഎഫിനെ ഒന്നായി വിഴുങ്ങുന്നത് തടയുന്നതിന്റെ ഭാഗമായാണ് മുസ്ലീംലീഗിന്റെ ഈ കൂടിക്കാഴ്ചയെന്ന് അറിയുന്നു. പിണങ്ങിനില്ക്കുന്ന കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായും യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി പൊതുപരിഹാരം കണ്ടെത്താനാണ് ലീഗിന്റെ ശ്രമം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതിയോഗത്തിലും ഇതേ തീരുമാനമാണ് എടുത്തത്. യുഡിഎഫ് ഘടകകക്ഷികളെയും വേണ്ടിവന്നാല്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗം നേതാക്കളെയും ഒറ്റയ്ക്കൊറ്റക്ക് കണ്ട് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചത്.












Click it and Unblock the Notifications