മുരളി- പിണറായി രഹസ്യചര്‍ച്ച
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും രഹസ്യചര്‍ച്ച നടത്തി.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വാസുദേവന്‍ നായരും ചര്‍ച്ചയില്‍ പങ്കെടുത്തതായി അറിയുന്നു. കഴിഞ്ഞ ദിവസം കളമശേരി ഉദ്യോഗമണ്ഡല്‍ ഫാക്ട് ഗസ്റ് ഹൗസിലായിരുന്നു ചര്‍ച്ച. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.
ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് മുരളി ഗസ്റ് ഹൗസിലെത്തിയത്. തുടര്‍ന്നെത്തിയ പിണറായി മുരളിയുടെ മുറിയില്‍ പ്രവേശിച്ച് ചര്‍ച്ച തുടങ്ങി. ചര്‍ച്ച ഏതാണ്ട് അവസാനഘട്ടത്തിലെത്തിയപ്പോള്‍ പി.കെ. വാസുദേവന്‍ നായരും എത്തി. ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു.
രാഷ്ട്രീയം സംസാരിച്ചോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് സംസാരിയ്ക്കണമല്ലോ എന്നായിരുന്നു മുരളിയുടെ മറുപടി. ചര്‍ച്ചകള്‍ക്ക് ശേഷം സെമിനാറില്‍ നടത്തിയ പ്രസംഗത്തില്‍ മുരളി മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.












Click it and Unblock the Notifications