കൊക്കകോള ഉദ്യോഗസ്ഥരെ വിലയ്ക്കെടുത്തു: വിഎസ്
തിരുവനന്തപുരം: കൊക്കകോള, പെപ്സി എന്നീ കമ്പനികള്‍ സംസ്ഥാനത്തെ ഉന്നതഉദ്യോഗസ്ഥരെ വിലക്കെടുത്തുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
ഒക്ടോബര്‍ 25 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയ്ക്ക് പരിസരത്തുള്ള ജനങ്ങള്‍ ഉപയോഗിക്കുന്ന കിണര്‍ വെള്ളത്തില്‍ മാരകമായ വിഷം കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. പെപ്സികമ്പനിയുടെ പരിസരത്തുള്ള ഖരമാലിന്യത്തില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് പൂഴ്ത്തിയതിന് പിന്നിലും അഴിമതിയുണ്ട്. കാറും വീടും നല്കാമെന്ന പ്രലോഭനങ്ങളില്‍ ഉദ്യോഗസ്ഥര്‍ വീഴുകയായിരുന്നു- വിഎസ് ആരോപിച്ചു.
ഏതാനും ലക്ഷങ്ങള്‍ കാണിച്ചാല്‍ വീഴുന്ന മന്ത്രിമാര്‍ കോടികള്‍ കണ്ടാല്‍ എന്തുചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും വിഎസ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ തളിയ്ക്കരുതെന്ന് പറഞ്ഞിട്ടും സംസ്ഥാനസര്‍ക്കാര്‍ അത് മുഖവിലയ്ക്കെടുക്കുന്നില്ല. ആന്റണി സര്‍ക്കാര്‍ ബഹുരാഷ്ട്രക്കമ്പനികളുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്കുന്നത്.- വിഎസ് പറഞ്ഞു.












Click it and Unblock the Notifications