രാമക്ഷേത്രം: എതിര്‍പ്പുമായി മുസ്ലിം ബോര്‍ഡ്
ശ്രീനഗര്‍: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് അനുകൂലമായ നിയമം നിര്‍മ്മിയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് മുസ്ലിം ബോര്‍ഡ്.
ഇത്തരത്തില്‍ നിയമം നിര്‍മ്മിയ്ക്കുന്നത് ഒരു പ്രത്യേക സമുദായത്തിന്റെ മതപരമായ അവകാശത്തെ നിഷേധിയ്ക്കലാണെന്ന് ബോര്‍ഡ് വക്താവ് എസ്.ക്യു.ആര്‍. ഇല്ല്യാസ് പറഞ്ഞു. കശ്മീരി അഭയാര്‍ത്ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ ദേശീയകമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഒക്ടോബര്‍ 26 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
അയോധ്യാക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിന് അനുകൂലമായി നിയമം നിര്‍മ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഘ്പരിവാറിനും മറ്റും അനുകൂലവിധിയുണ്ടായിട്ടില്ല. കോടതിയില്‍ അവര്‍ക്ക് അനുകൂലമായ വിധിയുണ്ടാകില്ലെന്നതിനാലാണ് പാര്‍ലമെന്റിനോട് നിയമം നിര്‍മ്മിയ്ക്കാന്‍ സംഘ് പരിവാര്‍ ആവശ്യപ്പെടുന്നതെന്നും ഇല്ല്യാസ് പറഞ്ഞു.












Click it and Unblock the Notifications