മധു പരുമല ബിജെപി സ്ഥാനാര്‍ഥിയായേക്കും
തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മധു പരുമല തിരുവല്ല ഉപതിരഞ്ഞെടുപ്പിലെ ബി ജെ പി സ്ഥാനാര്‍ഥിയായേക്കും.
മധു പരുമലയുടെ പേര് തിരുവല്ല മണ്ഡലം കമ്മിറ്റി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുവരെ വേറെ പേരുകളൊന്നും സ്ഥാനാര്‍ഥി പദത്തിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല.
ഒക്ടോബര്‍ 23ന് ചേര്‍ന്ന ബി ജെ പി സംസ്ഥാന സമിതി യോഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് പി. ജെ. തോമസ് കണ്‍വീനറായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞ ബി ജെ പി തിരുവല്ലയില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications