കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ സിലബസ്: പുതിയ വിഷയങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം ക്ലാസില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പരിസ്ഥിതി പഠനവും വിഷയങ്ങളായി ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി കമ്മിറ്റി തീരുമാനിച്ചു.

ഒക്ടോബര്‍ 25 ശനിയാഴ്ച ചേര്‍ന്ന പാഠ്യപദ്ധതി കമ്മിറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഒന്നാം ക്ലാസില്‍ ചിത്രരചന ഒരു വിഷയമായി ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ചിത്രരചനക്കുള്ള സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യും.

ഈ വര്‍ഷം പത്താം ക്ലാസിലേക്കുള്ള എല്ലാ പാഠപുസ്തകങ്ങള്‍ക്കും കമ്മിറ്റി അംഗീകാരം നല്‍കി. പത്താം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ തത്വമസിയില്‍ നിന്നുള്ള ചില ഭാഗങ്ങളും എംആര്‍ബിയുടെ പിന്‍നിലാവില്‍ നിന്നുള്ള ചില ഭാഗങ്ങളും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. അടുത്തവര്‍ഷം മുതല്‍ ആറാം ക്ലാസിലെയും ഏഴാം ക്ലാസിലെയും പാഠപുസ്തകങ്ങളില്‍ അയ്യങ്കാളിയുടെയും അംബേദ്കറുടെയും ജീവചരിത്രങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും.

വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, പൊതുവിദ്യാഭ്യാസ സെക്രട്ടറി മാരപാണ്ഡ്യന്‍, ഡി പി ഐ ഇന്‍ചാര്‍ജ് എം. ഗോപാലന്‍, എസ്സിഇആര്‍ടി ഡയറക്ടര്‍ പി. എം. ജലീല്‍, അധ്യാപക സംഘടനാ പ്രതിനിധികളായ റഷീദ് കണിച്ചേരി, ശശി എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X