യുഡിഎഫ് യോഗം വിളിച്ചില്ല: മുരളി
കോഴിക്കോട്: തിരുവല്ല ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് യു ഡി എഫ് ഏകോപന സമിതി യോഗം വിളിച്ചുചേര്‍ത്തില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.
കരുണാകരനെതിരെ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കില്‍ യോഗം വിളിക്കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് സമയമില്ലെന്ന് മുരളി പറഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 28ന് തിരുവല്ലയില്‍ നടക്കുന്ന യു ഡി എഫ് കണ്‍വെന്‍ഷനില്‍ താന്‍ പങ്കെടുക്കും.
നേതൃമാറ്റമല്ലാതെ മറ്റൊന്നും ഐ ഗ്രൂപ്പിന് സ്വീകാര്യമല്ല. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഡിസംബര്‍ ഒന്നിന് ശേഷം ഹൈക്കമാന്റ് ഒരു തീരുമാനമെടുക്കുന്നതു വരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം താന്‍ കരുണാകരനെ അറിയിച്ചിട്ടുണ്ടെന്നും കാത്തിരിക്കാന്‍ അദ്ദേഹം തയ്യാറാവുമോ എന്നറിയില്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications