നോട്ടീസയച്ചതുകൊണ്ട് പ്രശ്നം തീരില്ല: മുരളി
തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതുകൊണ്ട് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.
ബൈപാസ് സര്‍ജറി നടത്തേണ്ടിടത്ത് മരുന്നുകള്‍ നല്‍കുന്നതുപോലെയാണ് ഇപ്പോഴത്തെ നടപടിയെന്ന് മുരളി പറഞ്ഞു.
കരുണാകരനും ഐ ഗ്രൂപ്പിനുമെതിരെ പരസ്യ വിമര്‍ശനം നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയില്ലാത്തത് പക്ഷപാതപരമാണ്. കരുണാകരനെതിരായ പാമോയില്‍ കേസ് കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രീയ പകപോക്കലിനാണ് ശ്രമിക്കുന്നത്.
മന്ത്രി സുധാകരന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണ്. മന്ത്രിക്കെതിരെ നിയമനടപടിയെടുക്കാനും മടിക്കില്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications