ലീഗ് ഹൈക്കമാന്റിനെ സമീപിയ്ക്കുന്നു
കോഴിക്കോട്: കോണ്‍ഗ്രസിലെ ഭിന്നതമൂലം സര്‍ക്കാരിനും യുഡിഎഫിനും ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ ഉടനെ പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കാണും.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്റിന് മുന്നില്‍ ഉന്നയിക്കുന്നതിന് മുന്നോടിയായാണ് ലീഗ് നേതൃത്വം കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെ കണ്ടതെന്നറിയുന്നു.
നവമ്പര്‍ ആദ്യവാരത്തോടെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കാണാനാണ് ലീഗ് ആലോചിയ്ക്കുന്നത്. അതിന് മുമ്പ് മറ്റ് യുഡിഎഫ് ഘടകക്ഷികളുമായും ലീഗ് ചര്‍ച്ച നടത്തി അഭിപ്രായം ആരായും. യുഡിഎഫില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്ലീം ലീഗ്.












Click it and Unblock the Notifications