നോട്ടീസ് എന്തിനെന്ന് അറിയില്ല: ശങ്കരന്‍
തിരുവനന്തപുരം: തനിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കമാന്റ് അയച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് മന്ത്രി പി. ശങ്കരന്‍.
ഏതെങ്കിലും പൊതുവേദിയില്‍ താന്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയിട്ടില്ല. പാര്‍ട്ടിക്കും രാജ്യത്തിനും കരുണാകരന്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് പറയുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. കരുണാകരനെ പ്രശംസിച്ചതിന് ആര്‍ക്കെങ്കിലും തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നുണ്ടെങ്കില്‍ താന്‍ നടപടി അഭിമുഖീകരിക്കാന്‍ ഒരുക്കമാണ്. പാര്‍ട്ടിക്കും രാജ്യത്തിനും ലീഡര്‍ ചെയ്ത സേവനങ്ങളെ പുകഴ്ത്തുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് താന്‍ തുടരും.
മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ച് തനിക്ക് ഭരണഘടനാപരമായ മതിയായ അറിവുണ്ട്. ഒരു മന്ത്രിയെന്ന നിലയില്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന അന്തസോടെയാണ് പെരുമാറിയിട്ടുള്ളത്- ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications