ബാഗ്ദാദില്‍ ഹോട്ടലില്‍ സ്ഫോടനം
ബാഗ്ദാദ്: യുഎസ് പ്രതിരോധ ഡപ്യൂട്ടി സെക്രട്ടറി പോള്‍ വോള്‍ഫോവിറ്റ്സ് താമസിയ്ക്കുന്ന റഷീദ് ഹോട്ടലിനെതിരെ ബോംബാക്രമണം. ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ നടന്ന സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് സംബന്ധിച്ച് വിവരങ്ങള്‍ അറിവായിട്ടില്ല.
വോള്‍ഫോവിറ്റ്സ് അപകടം കൂടാതെ രക്ഷപ്പെട്ടു. ഇറാഖില്‍ എണ്ണപ്പാടങ്ങളില്‍ ജോലിയ്ക്കെത്തിയ ഒട്ടേറെ യുഎസ് ജീവനക്കാര്‍ താമസിയ്ക്കുന്നതും ഇതേ ഹോട്ടലിലാണ്. രാവിലെ റഷീദ് ഹോട്ടലിലേക്ക് ആറ് മുതല്‍ എട്ടോളം റോക്കറ്റുകള്‍ വന്ന് പതിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹോട്ടലിന്റെ മൂന്ന്, എട്ട്, 11 നിലകളില്‍ റോക്കറ്റുകള്‍ വന്ന് പതിച്ചതായി അറിയുന്നു.
കനത്ത സുരക്ഷാസംവിധാനങ്ങളെ അതിജീവിച്ച് ഈ ഹോട്ടലിനെതിരെ നടന്ന റോക്കറ്റ് ആക്രമണം യുഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications