പുതിയ ശാഖകളുമായി ബാങ്ക് ഒഫ് ബറോഡ
ലണ്ടന്‍: ബാങ്ക് ഒഫ് ബറോഡ വിദേശത്ത് കൂടുതല്‍ ഓഫീസുകള്‍ തുറയ്ക്കുമെന്ന് ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി. എസ്. ഷേണായ് പറഞ്ഞു.
ഇന്ത്യക്ക് പുറത്ത് 61 സ്ഥലങ്ങളില്‍ ഇപ്പോള്‍ ബാങ്ക് ഒഫ് ബറോഡക്ക് ഓഫീസുകളുണ്ട്. ചൈന, മലേഷ്യ, സിങ്കപ്പൂര്‍, ടാന്‍സാനിയ എന്നിവിടങ്ങളിലും ബാങ്ക് ഓഫ് ബറോഡയുടെ ഓഫീസുകള്‍ തുടങ്ങും.
ചൈനയില്‍ പുതിയ ഓഫീസ് 2004ല്‍ തുറയ്ക്കും. ഗുവാങ്ഹോയിലാണ് ഓഫീസ് തുറയ്ക്കുന്നത്. മലേഷ്യയില്‍ കൊലാലമ്പൂരിലാണ് ഓഫീസ് തുറയ്ക്കുന്നത്.
യു എസില്‍ ന്യൂയോര്‍ക്കില്‍ ബാങ്ക് ഒഫ് ബറോഡയ്ക്ക് ഇപ്പോള്‍ ഓഫീസുണ്ട്. ടെക്സാസിലും കാലിഫോര്‍ണിയയിലും ഓഫീസുകള്‍ തുടങ്ങും.
ന്യൂസിലാന്റിലും ഓസ്ട്രേലിയയിലും ഓഫീസുകള്‍ തുറയ്ക്കുന്നതും പരിഗണനയിലുണ്ട്. ആഫ്രിക്കയില്‍ ദക്ഷിണാഫ്രിക്ക, ബോറ്റ്സ്വാന, കെനിയ, ഉഗാണ്ട, സാംബിയ എന്നീ രാജ്യങ്ങളില്‍ ബാങ്ക് ഒഫ് ബറോഡയ്ക്ക് ഓഫീസുകളുണ്ടെന്ന് ഷേണായി പറഞ്ഞു.