ഷാലിമാര്‍ എക്സ്പ്രസില്‍ സ്ഫോടനം; പാളം തെറ്റി
ജമ്മു: ജമ്മു കശ്മീരില്‍ നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന ഷാലിമാര്‍ എക്സ്പ്രസില്‍ ഒക്ടോബര്‍ 26 ചൊവാഴ്ച രാത്രി ബോംബ് പൊട്ടിത്തെറിച്ച് എഞ്ചിനും അഞ്ച് ബോഗികളും പാളം തെറ്റി. അത്യാഹിതമൊന്നും ഉണ്ടായിട്ടില്ല.
എഞ്ചിന് തൊട്ടടുത്തുള്ള ബോഗിയിലെ കക്കൂസിലാണ് ബോംബ് വച്ചിരുന്നത്. ചൊവാഴ്ച രാത്രി 10 മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. തീവണ്ടി ജമ്മു താവി സ്റേഷന്‍ വിട്ട് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍.
യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലം നിയന്ത്രണരേഖയ്ക്ക് 10 കിലോമീറ്റര്‍ മാത്രം അകലെയാണ്. തീവ്രവാദികളും ഒട്ടേറെ സ്ഫോടനങ്ങള്‍ നടത്തിയിട്ടുള്ള പ്രദേശമാണിത്.












Click it and Unblock the Notifications