കുഴല്‍മന്ദത്ത് വാഹനാപകടത്തില്‍ അഞ്ച് മരണം
പാലക്കാട്: കുഴല്‍മന്ദത്ത് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.
ഒക്ടോബര്‍ 27 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവരെല്ലാം ചാലക്കുടി സ്വദേശികളാണ്. തമിഴ്നാട്ടില്‍ വേളാങ്കണ്ണിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍.
പരിക്കേറ്റവരെ തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications