പരസ്യ പ്രസ്താവന തടയാന്‍ മുരളിക്ക് നിര്‍ദേശം
ദില്ലി: ഗ്രൂപ്പ് യോഗങ്ങളും പരസ്യ പ്രസ്താവനകളും തടണയണമെന്ന് ഹൈക്കമാന്റ് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് നിര്‍ദേശം നല്‍കി.
പാര്‍ട്ടി താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കെ. മുരളീധരനെ അറിയിച്ചു.
ഹൈക്കമാന്റില്‍ നിന്നും ഇത്തരമൊരു നിര്‍ദേശം ലഭിച്ചതായി മുരളി സ്ഥിരീകരിച്ചു. എന്നാല്‍ ഒരു വിഭാഗം പ്രസ്താവന നടത്തുമ്പോള്‍ മറുവിഭാഗം മറുപടി നല്‍കുകയും ഒരു വിഭാഗം കണ്‍വെന്‍ഷന്‍ നടത്തിക്കഴിയുമ്പോള്‍ മറുവിഭാഗവും കണ്‍വെന്‍ഷന്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ തടയുക പ്രയാസമാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി മുരളി പറഞ്ഞു.












Click it and Unblock the Notifications