മന്ത്രിസഭ പുന:സംഘടിപ്പിച്ചാല്‍ പ്രശ്നം തീരില്ല: മുരളി
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ഒക്ടോബര്‍ 27 തിങ്കളാള്ച കെ. കരുണാകരനുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈലി മാറിയതുകൊണ്ട് കാര്യമില്ലെന്നും നേതൃമാറ്റം വേണമെന്നുമുള്ള നിലപാടില്‍ കരുണാകരന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുരളി പറഞ്ഞു. ഐ ഗ്രൂപ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ച കണ്‍വെന്‍ഷനുകള്‍ വേണ്ടെന്നുവയ്ക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വമ്പന്‍സ്രാവുകളെ ഒഴിവാക്കി നാല് പേര്‍ക്ക് മാത്രം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതുകൊണ്ട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല. ഒരു ഗ്രൂപ്പിന്റെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായതിന് ശേഷം ഇനി ഗ്രൂപ്പ് കണ്‍വെന്‍ഷനുകള്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് നടപ്പിലാക്കാന്‍ പ്രയാസമാണ്.
തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് യുഡിഎഫിന് അത്ര സുഗമമായിരിക്കില്ല. തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റ ചരിത്രമുണ്ടെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications