കരിപ്പൂരില്‍ നെറ്റ് ലാന്റിംഗ് തുടങ്ങി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നെറ്റ് ലാന്റിംഗ് തുടങ്ങി. ഏറെ കാലത്തെ കാത്തിരിപ്പ് സഫലമാക്കിയാണ് കരിപ്പൂരില്‍ വിമാനങ്ങളുടെ നൈറ്റ് ലാന്റിംഗ് യാഥാര്‍ഥ്യമായത്.
എയര്‍ ഇന്ത്യയുടെ വിമാനം ഒക്ടോബര്‍ 27 തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്തതോടെയാണ് നൈറ്റ് ലാന്റിംഗ് തുടങ്ങിയത്. പുലര്‍ച്ചെ 5.20നാണ് വിമാനം കരിപ്പൂരിലെത്തിയത്.
കരിപ്പൂരിന് ചുറ്റുമുള്ള മലകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള നാല് ലീഡിംഗ് ലൈറ്റുകളുടെയും കുന്നുകളിലും റണ്‍വേയിലും സ്ഥാപിച്ചിട്ടുള്ള സോളാര്‍, ഒബ്സ്ട്രക്ഷന്‍ ലൈറ്റുകളുടെയും സഹായത്തോടെയാണ് നൈറ്റ് ലാന്റിംഗ് നടക്കുന്നത്.
കരിപ്പൂരില്‍ നേരത്തെ പരീക്ഷണ ലാന്റിംഗ് നടത്തിയ കെ. കെ. കോഹ്ലയാണ് വിമാനം പറത്തിയത്. കരിപ്പൂരിലെ നൈറ്റ് ലാന്റിംഗ് സംവിധാനം പര്യാപ്തമാണെന്ന് കോഹ്ല പറഞ്ഞു.












Click it and Unblock the Notifications